• 22 Sep 2020
  • 12: 12 PM
Latest News arrow

പെട്ടിമുടി ദുരന്തം: 18 മരണം; 49 പേര്‍ക്കായുള്ള തിരച്ചില്‍ പുന:രാരംഭിച്ചു

തൊടുപുഴ: വെള്ളിയാഴ്ച രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. പ്രദേശത്തെ കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചത്.

അപകടത്തില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.