• 20 Sep 2020
  • 12: 30 PM
Latest News arrow

ട്രഷറി പണത്തട്ടിപ്പ് കേസ്: മുഖ്യപ്രതി ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ തിരുവനന്തപുരത്ത് പിടിയില്‍. അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ബിജുലാല്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ നിരവധി പ്രാവശ്യം ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. കംപ്യൂട്ടര്‍ വിദഗ്ധനായ ബിജുലാല്‍ സോഫ്റ്റ്‌വെയറിന്റെ അപാകത മനസ്സിലാക്കി നിരവധി തവണ പണം ചോര്‍ത്തിയിരിക്കാമെന്നാണ് കരുതുന്നത്. മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് ബിജുലാല്‍ രണ്ട് കോടി രൂപ തട്ടിയെടുത്തത്. 

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താന്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നതെന്നും കേസില്‍ നിരപരാധിയാണെന്നും ബിജുലാല്‍ ജാമ്യ അപേക്ഷയില്‍ പറയുന്നുണ്ട്.