• 20 Sep 2020
  • 01: 03 PM
Latest News arrow

മലബാര്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും; വയനാട്ടില്‍ മരം വീണ് ആറ് വയസ്സുകാരി മരിച്ചു

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ശക്തമായ കാറ്റിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. വയനാട് വാളാടില്‍ മരണം വീണ് ആറ് വയസ്സുകാരിയായ പെണ്‍കുട്ടി മരിച്ചു. തോളക്കര ആദിവാസി കോളനിയിലെ ജ്യോതിക എന്ന കുട്ടിയാണ് മരിച്ചത്. ജ്യോതികയുടെ പിതാവ് ബാബുവിന് ഗുരുതരമായ പരിക്കേറ്റു. വയനാട്ടിലും കോഴിക്കോട്ടും നിരവധി സ്ഥലങ്ങളില്‍ മരം വീണിട്ടുണ്ട്.

ശക്തമായ കാറ്റാണ് വയനാട്ടില്‍ നാശം വിതച്ചിരിക്കുന്നത്. ഇന്നലെ പകല്‍ മുതല്‍ ജില്ലയുടെ എല്ലാ ഭാഗത്തും ശക്തമായ കാറ്റ് വീശുന്നുണ്ട്. പലയിടത്തും മരം കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും അപകടം പറ്റിയിട്ടില്ല. ശക്തമായ കാറ്റ് ഇപ്പോഴും തുടരുകയാണ്. മഴ ഇടപെട്ടാണ് പെയ്യുന്നത്. പുഴകളില്‍ വെള്ളം നിറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീഷണിയിലേക്ക് എത്തിയിട്ടില്ല. മഴ തുടരുകയാണെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലാകും. 

മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 24 മണിക്കൂറായ കനത്ത മഴ പെയ്യുകയാണ്. ഇത് ചാലിയാറില്‍ വെള്ളപ്പൊക്കത്തിനും നിലമ്പൂര്‍ മേഖലയില്‍ വെള്ള കയറാനും ഇടയാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.