• 20 Sep 2020
  • 01: 41 PM
Latest News arrow

എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

കൊച്ചി: എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. സിദ്ധാര്‍ത്ഥന്‍, സന്തോഷ്, സജി എന്നിവരെയാണ് കാണാതായിരിക്കുന്നത്. സാജു എന്നയാള്‍ രക്ഷപ്പെട്ടു. 

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാല് പേരും ഊന്നിവല കെട്ടുന്നതിനായിട്ടാണ് എളങ്കുന്നപ്പുഴ കായലില്‍ പോയത്. വേലിയിറക്ക സമയമായതുകൊണ്ടാണ് ഇവര്‍ പുലര്‍ച്ചെ തന്നെ വല കെട്ടാന്‍ പോയത്. കാണാതായവര്‍ പൂക്കാട് സ്വദേശികളാണ്. പുലര്‍ച്ചെ തന്നെ ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരച്ചില്‍ തുടരുകയാണ്.