• 20 Sep 2020
  • 12: 27 PM
Latest News arrow

കടലിന്റെ ഗന്ധം ഉള്‍പ്രദേശങ്ങളിലേക്ക്; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വീണ്ടും പ്രളയം?

തിരുവനന്തപുരം: ഓഗസ്റ്റ് എട്ടിന് കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഭൂരിഭാഗം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം കടക്കുന്നത്.

അടുത്ത 24 മണിക്കൂര്‍ ന്യൂനമര്‍ദ്ദം നിരീക്ഷിച്ച് ഗതി മനസ്സിലായാല്‍ കേരളത്തിലെ ഏതൊക്കെ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് വ്യക്തമാകും. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്. ഈ ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തെക്കേ ഇന്ത്യയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇന്ത്യയുടെ മധ്യഭാഗത്തെ സംസ്ഥാനങ്ങളിലും മഴ കനക്കും. 

കടലിന്റെ ഗന്ധം തീരപ്രദേശത്ത് മാത്രമല്ല, ഉള്‍പ്രദേശങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി. അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തിപ്പെടുന്നതാണ് ഇതിന് കാരണം. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.