• 01 Oct 2023
  • 07: 24 AM
Latest News arrow

സൗദിയ്ക്ക് ആശ്വാസം; കൊവിഡ് രോഗികളുടെ എണ്ണം താഴോട്ട്

റിയാദ്: സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 1342 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1635 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതിനകം സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2984 പേരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,81,435 ആയി. ഇതില്‍ രോഗമുക്തി നേടിയത് 2,43,688 പേരാണ്. നിലവില്‍ 34,763 ചികിത്സയിലുണ്ട്. ഇവരില്‍ 1983 പേരുടെ നില ഗുരുതരമാണ്. സൗദി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിയാദിലാണ് കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 97 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത്. മക്കയില്‍ 56 പേര്‍ക്കും മദീനയില്‍ 53 പേര്‍ക്കും അഫര്‍ അല്‍ബാത്തില്‍ 53 പേര്‍ക്കും ദമാമില്‍ 51 പേര്‍ക്കും ഖമീം മുഷെയ്ത്തില്‍ 50 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.