ഇനിയാരും ഐഷയുടെ ചിത്രം പങ്കുവെയ്ക്കേണ്ട; ആ ചിത്രവും കുറിപ്പും വ്യാജം

കോട്ടയം: കൊവിഡിനോട് അവസാന നിമിഷവും പോരാടി മരിച്ച ഡോക്ടര്‍ ഐഷ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പലരും ദു:ഖത്തോടെ പങ്കുവെയ്ക്കുന്ന എന്ന ചിത്രവും കുറിപ്പും വ്യാജമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ഇങ്ങിനെയൊരു വ്യക്തിയില്ലെന്നും ഇത് വ്യാജമാണെന്നുമാണ് നഴ്സസ് അസോസിയേഷന് വ്യക്തമാക്കിയിരിക്കുന്നത്.
2017ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്ന് തെളിവ് സഹിതം ചിലര്‍ സമര്‍ത്ഥിച്ചിട്ടുമുണ്ട്. ഈ ചിത്രം ദന്താശുപത്രിയിലേതാണെന്നും വ്യക്തമാക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവെച്ച ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പങ്കുവെച്ച കുറിപ്പ്...
Fake News ...
ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വയറലായി ഓടുന്നത്.
ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.
ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍