മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കുന്നില്ല; സംസ്കാരം അമേരിക്കയില്‍ തന്നെ

മയാമി: അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന് ജോയിയുടെ സംസ്കാരം അവിടെത്തന്നെ നടത്തും. റ്റാംബെയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ ബുധനാഴ്ചയാകും സംസ്കാര ശുശ്രൂഷകള്‍ നടക്കുക. എംബാം ചെയ്യാന്‍ സാധിക്കാത്തത് മൂലമാണ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഒഴിവാക്കിയത്.
നിലവില്‍ മയാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണാനന്തര ചടങ്ങുകള്‍ക്കായി തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാര് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ റ്റാംബെയിലുണ്ട്. ഇവരാണ് മൃതദേഹം ഏറ്റുവാങ്ങുക. തുടര്‍ന്ന് ഫ്ളോറിഡ ഡേവിയിലെ ജോസഫ് സ്കെറാനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. മെറിന് നഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ഫ്യൂണറല്‍ ഹോമില്‍ത്തന്നെ സൂക്ഷിക്കും.
ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് മലയാളിയായ ഫാ. ജോസ് ആദോപ്പള്ളിലിന്റെ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തും. നാട്ടിലുള്ള മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സംസ്കാരച്ചടങ്ങുകള്‍ കാണാന്‍ സൗകര്യമൊരുക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് മെറിനെ ഭര്‍ത്താവ് ഫിലിപ് മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. മെറിന്റെ ദേഹത്ത് 17 തവണ കുത്തുകയും വാഹനം കയറ്റുകയും ചെയ്തു. അതിനാലാണ് എംബാം ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. മെറിന്റെ രണ്ട് വയസ്സുള്ള മകള്‍ നോറ, മെറിന്റെ മാതാപിതാക്കള്‍ക്കൊപ്പം മോനിപ്പള്ളിയിലെ വീട്ടിലാണുള്ളത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍