• 07 Aug 2020
  • 06: 05 AM
Latest News arrow

കൊവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്‌ഐ അജിതന്‍, ആലുങ്കല്‍ സ്വദേശി ദേവസി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

തൃശ്ശൂരിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് കോരന് രോഗം പിടിപ്പെട്ടത്. കാറ്ററിങ് ജീവനക്കാരനില്‍ നിന്നാണ് രോഗപ്പകര്‍ച്ചയുണ്ടായത്. മറ്റ് അസുഖങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ന് രാവിലെ 10.30ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കോയാമു മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യൂമോണിയ, പ്രമേഹം, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ കോയാമുവിന് ഉണ്ടായിരുന്നു. 

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതനും സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയും ഇന്നലെയാണ് മരിച്ചത്. ഇരുവര്‍ക്കും മരണശേഷമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

Editors Choice