• 07 Aug 2020
  • 06: 07 AM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ ചുറ്റിപ്പറ്റി തന്നെയാണ് കസ്റ്റംസിന്റെ അന്വേഷണം നീങ്ങുന്നത്. ഇന്നലെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയിട്ടുള്ള മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. കേസന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.വര്‍ഷങ്ങളായി ശിവശങ്കറിന്റെ വരുമാനവും സ്വത്തും സംബന്ധിച്ചുള്ള കണക്കുകള്‍ നോക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചിട്ടുണ്ട്. 

അതേസമയം തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സീആര്‍ട്ട് എന്ന സ്ഥാപനത്തിലും കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ വാഹനം കഴിഞ്ഞ മാസം പലതവണ ഇവിടെ വന്ന് പോയിട്ടുണ്ട്. ചില കിറ്റുകള്‍ അവിടെ നല്‍കുകയും ചെയ്തു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണവും ഇന്ന് കസ്റ്റംസ് നടത്തും. 

Editors Choice