• 07 Aug 2020
  • 06: 51 AM
Latest News arrow

നടന്‍ അനില്‍ മുരളി അന്തരിച്ചു; വിടവാങ്ങുന്നത് പരുക്കന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍

കൊച്ചി: നടന്‍ അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് നാല് മണിയോടെ മൃതദേഹം സ്വന്തം ജില്ലയായ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും. കൊച്ചിയില്‍ പൊതുദര്‍ശനമുണ്ടാവുകയില്ല. 

വില്ലനായും സ്വഭാവ നടനായും സിനിമകളിലും സീരിയലുകളിലും അനില്‍ മുരളി നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. പരുക്കന്‍ ഭാവങ്ങളുള്ള കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകൡലൂടെയാണ് അഭിനയ രംഗത്തയേക്ക് അനില്‍ മുരളി കടന്നുവരുന്നത്. വിനയന്‍ സംവിധാനം ചെയ്ത് 1993ല്‍ പ്രദര്‍ശനത്തിനെത്തിയ 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന ചിത്രത്തിലാണ് ആദ്യമായി അനില്‍ മുരളി അഭിനയിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ലെനിന്‍ 'രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍' എന്ന ചിത്രത്തില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ 'വാല്‍ക്കണ്ണാടി' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ബാബ കല്യാണി, നസ്രാണി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല, പുതിയ മുഖം, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് അനില്‍ മുരളി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 

Editors Choice