• 07 Aug 2020
  • 07: 14 AM
Latest News arrow

രാജ്യത്ത് 24 മണിക്കൂറില്‍ 50,000ലധികം കൊവിഡ് രോഗികള്‍; 775 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ 50,000ത്തിലധികം പുതിയ കൊവിഡ് കേസുകള്‍. 52,123 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 775 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു. ആകെ മരണം 34,968 ആയി. 

തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 45,000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 5,28,42 പേര്‍ ചികിത്സയിലുണ്ട്. 

അതേസമയം രോഗമുക്തി നിരക്കും വര്‍ധിക്കുന്നുണ്ട്. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കൊവിഡ് പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്. 

Editors Choice