• 07 Aug 2020
  • 06: 25 AM
Latest News arrow

കൊവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു; ചൈനയ്‌ക്കെതിരെ യുഎസ്

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്റെ ഗവേഷണ വിവരങ്ങള്‍ യുഎസ്സിലെ സര്‍വ്വകലാശാലയില്‍ നിന്നും ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി ആരോപണം. വാക്‌സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ നിന്ന് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്.

വിവരച്ചോര്‍ച്ചയ്ക്ക് ശ്രമിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എഫ്ബിഎ ടെക്‌സാസ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടു. എഫ്ബിഐ അന്വേഷണത്തെക്കുറിച്ച് സര്‍വ്വകലാശാല ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും ഇമെയില്‍ സന്ദേശമയച്ചിട്ടുണ്ട്. 

യുഎസിന്റെ ബയോ മെഡിക്കല്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തി കേന്ദ്രമാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റെന്നാണ് യുഎസ് ആരോപിക്കുന്നത്. ചാരവൃത്തി ആരോപിച്ച് എംഡി ആന്‍ഡേഴ്‌സണിലെ മൂന്ന് ശാസ്ത്രജ്ഞരെ നേരത്തെ പുറത്താക്കിയിരുന്നു. 

 

Editors Choice