കൊവിഡ്: ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചു

ദുബായ്: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റ് നീട്ടുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ ചേര്‍ന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് അന്തിമ പ്രഖ്യാപനമുണ്ടായത്.
ഇതോടെ ഈ കാലയളവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടക്കാനും സാധ്യത തെളിഞ്ഞു. പുതുക്കിയ ഐസിസി കലണ്ടര്‍ പ്രകാരം അടുത്ത 3 വര്‍ഷങ്ങളില്‍ 3 ലോകകപ്പ് ടൂര്‍ണമെന്റുകളാണ് നടക്കുക. അടുത്ത രണ്ട് വര്‍ഷങ്ങളിലും ട്വന്റി ലോകകപ്പുകളും 2023ല്‍ ഏകദിന ലോകകപ്പും നടത്തും. അടുത്ത വര്‍ഷം ന്യൂസിലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിന്റെ നടത്തിപ്പും വിലയിരുത്തി വരികയാണെന്ന് ഐസിസി അറിയിച്ചു.
RECOMMENDED FOR YOU