• 16 Aug 2020
  • 12: 56 AM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ; ''കള്ളക്കടത്തിന്റെ വേരിലേക്ക് പോകാന്‍ ഇന്ത്യയുമായി സഹകരിക്കും''

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. കള്ളക്കടത്തിന്റെ വേരിലേക്ക് പോകാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎഇ അറിയിച്ചു. സ്വര്‍ണ്ണക്കടത്തിന്റെ വിശദാംശത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. 

ഡിപ്ലോമാറ്റിക് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്തായതിനാല്‍ കേസിന് അന്താരാഷ്ട്ര മാനം കൈവന്നിരിക്കുകയാണ്. ഇന്ത്യയിലെ യുഎഇ മിഷന്റെ പ്രതിച്ഛായ തന്നെ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിശദമായ ഒരു അന്വേഷണമാണ് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം അയച്ചത് ആരെന്നാകും പ്രധാനമായും യുഎഇ പരിശോധിക്കുക. ഇക്കാര്യത്തില്‍ ആരെയും വെറുതെ വിടില്ലെന്ന് യുഎഇ വ്യക്തമാക്കുന്നു. മാത്രമല്ല, സംഭവത്തിന്റെ വേരിലേക്ക് പോകാനാണ് യുഎഇയുടെ തീരുമാനം. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുമായി ഇക്കാര്യത്തില്‍ സഹകരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന അറിയിച്ചു. 

 കേന്ദ്ര സര്‍ക്കാരും കേസിനെ ഗൗരവത്തോടെയാണ് കാണുന്നത്. കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. കോണ്‍സുലേറ്റിലുള്ള മൂന്നാമത്തെ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേരിലാണ് കണ്‍സൈന്‍മെന്റ് വന്നത്. ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കില്‍ നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് യുഎഇയുടെ പ്രത്യേക അനുമതി വേണ്ടി വരും. എന്തായാലും ഇന്ത്യ യുഎഇ ബന്ധത്തെ ബാധിക്കാതെ ഈ കേസ് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാം എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ കുഴയ്ക്കുന്നത്. 

Editors Choice