• 16 Aug 2020
  • 02: 10 AM
Latest News arrow

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് സ്വപ്ന; അഭിഭാഷകന്‍ പഴയ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. ഇതിനിടെ സ്വര്‍ണ്ണക്കടത്തിന് നേരത്തെ പിടിയ്ക്കപ്പെട്ട ഒരു അഭിഭാഷകന്‍ മുഖേന സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്‌നയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയില്ല. ശാന്തിഗിരി ആശ്രമത്തിലും പരിശോധന നടന്നു. ആശ്രമത്തില്‍ സ്വപ്‌നയുണ്ടെന്ന ചില പ്രചാരണങ്ങളെത്തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശ്രമത്തിലെത്തിയത്. എന്നാല്‍ തലസ്ഥാനത്ത് തന്നെ സ്വപ്‌ന ഉണ്ടെന്ന വിവരമാണ് കസ്റ്റംസിനുള്ളത്. അതിനിടയിലാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നതും പുറത്തുവരുന്നത്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ ഒരു അഭിഭാഷകന്‍ വഴിയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ സ്വര്‍ണ്ണം കടത്തിയത് ആര്‍ക്ക് വേണ്ടി എന്നത് കൃത്യമായി അറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയുകയുള്ളൂ. 

Editors Choice