• 07 Aug 2020
  • 06: 00 AM
Latest News arrow

ഇന്ന് 160 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി നേടിയത് 202 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 202 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2638 ആയി. ഇനി ചികിത്സയിലുള്ളത് 2088 പേരാണ്. 18,720 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതിയ 3 ഹോട്‌സ്‌പോട്ടുകള്‍ ഉണ്ടായപ്പോള്‍ 3 എണ്ണത്തെ ഒഴിവാക്കി. 

ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്...

പത്തനംതിട്ട: 27
മലപ്പുറം: 24
പാലക്കാട് : 18
ആലപ്പുഴ : 16
തിരുവന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍: 9
ഇടുക്കി : 8
കോഴിക്കോട് : 7
കാസര്‍കോട് : 5
വയനാട് : 1

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

ഇന്ന് 3 പുതിയ ഹോട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. 

അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍, കീഴല്ലൂര്‍, പാലക്കാട് ജില്ലയിലെ ആനക്കര എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്‌സ്‌പോട്ടുകളാണുള്ളത്. 

Editors Choice