• 07 Aug 2020
  • 06: 59 AM
Latest News arrow

''ഹൃദയബന്ധം മുറിഞ്ഞു, ഇനി ചര്‍ച്ചയില്ല''; യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന വ്യക്തമായ സൂചന നല്‍കി ജോസ് കെ മാണി. ഹൃദയബന്ധം മുറിച്ചു കളഞ്ഞിട്ട് ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അവര്‍ ഞങ്ങളെ വെട്ടിമുറിച്ചു. ഈ ഒരു ചര്‍ച്ചയ്ക്കും ഞങ്ങളില്ല. അവരും പറഞ്ഞു ചര്‍ച്ചയില്ലെന്ന്. ഇവിടെ സാങ്കേതികമായ ഒരു തിരുത്തല്‍ മാത്രമാണ് വന്നിട്ടുള്ളത്. രാഷ്ട്രീയ നിലപാടില്‍ ഒരു തിരുത്തലും വന്നിട്ടില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

''കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം വന്നിട്ട് മൂന്ന് ദിവസമാവുകയാണ്. മാണി സാറിന്റെ പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്ന പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ഇതുവരെ, യുഡിഎഫിന്റെ യോഗത്തിന് മുമ്പ് വരെ, ഒരു തിരുത്തലും ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്താണ് തിരുത്തല്‍ വന്നത്. രാഷ്ട്രീയ നിലപാടിലെ തിരുത്തലല്ലിത്, സാങ്കേതിക തിരുത്തല്‍ മാത്രമാണ്. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് യാതൊരു മാറ്റവുമില്ല. 

ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്? രണ്ട് ദിവസം മുമ്പ് കൂറുമാറിയ ഒരു വ്യക്തിയ്ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൊടുക്കുന്നത് നീതിയാണോ? അതിനെ ഞങ്ങള്‍ എതിര്‍ത്തു. അതിന് നാല് പതിറ്റാണ്ടായി കൂടെ നിന്ന ഒരു പ്രസ്ഥാനത്തെ ഒറ്റ രാത്രിയ്ക്ക് പുറത്താക്കുകയാണ് ചെയ്തത്. ഇതില്‍ യുഡിഎഫിന് വേറെ ഏതെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.  

Editors Choice