• 30 Nov 2020
  • 12: 52 PM
Latest News arrow

ഭര്‍ത്താവ് ബിരിയാണി വാങ്ങി നല്‍കിയില്ല; ഭാര്യ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി

ചെന്നൈ: മഹാബലിപുരത്ത് യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. 29 വയസ്സുള്ള സൗമ്യ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ബിരിയാണി വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. 

വീടിന് സമീപം പുതിയതായി തുറന്ന ഭക്ഷണശാലയില്‍ നിന്നും ബിരിയാണ് വാങ്ങി നല്‍കാന്‍ സൗമ്യ ഭര്‍ത്താവായ മനോഹരനോട് (32) ആവശ്യപ്പെട്ടിരുന്നു. പുതിയ കടയായതിനാല്‍ ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം എന്ന ഓഫറുണ്ടായിരുന്നു. എന്നാല്‍ മനോഹരന്‍ ചെന്നപ്പോഴേയ്ക്കും ബിരിയാണി തീര്‍ന്നുപോയിരുന്നു. അതിനാല്‍ അയാള്‍ കുസ്‌കയും വാങ്ങി വീട്ടിലേക്ക് പോയി. 

എന്നാല്‍ താന്‍ കുസ്‌ക കഴിക്കില്ലെന്ന് പറഞ്ഞ് സൗമ്യ വാശിപിടിച്ചു. തുടര്‍ന്ന് മനോഹരന്‍ കുസ്‌ക അയല്‍പക്കക്കാര്‍ക്ക് നല്‍കി ജോലിയ്ക്ക് പോയി. ഇതില്‍ മനംനൊന്ത് സൗമ്യ സ്വയം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മഹാബലിപുരത്തെ ശില്‍പ്പ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികളാണ് സൗമ്യയും മനോഹരനും.