• 04 Aug 2020
  • 07: 16 PM
Latest News arrow

സ്ത്രീയായി ജീവിക്കണമെന്ന് പതിനേഴുകാരന്‍; വീടുവിട്ടിറങ്ങിയ കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡറിന്റെ കൂടെ വിട്ടു

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ച് പതിനേഴ് വയസ്സുള്ള ആണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍. തന്റെ ആഗ്രഹത്തെ എതിര്‍ത്ത് കുടുംബാംഗങ്ങളോട് വഴക്കിട്ട് വീട്ടില്‍ നിന്നും കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ മുഖേന കുട്ടിയെ കണ്ടെത്തി  സിഡബ്ല്യുസിയ്ക്ക് മുമ്പില്‍ ഹാജരാക്കി.

സ്വന്തം ഇഷ്ടപ്രകാരം താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി. ഷാജേഷ് ഭാസ്‌കര്‍ വിലയിരുത്തിയിട്ടുണ്ട്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്ന് കുട്ടി വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സിലിങ്ങിന് വിധേയമായേക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തു. അതിന് ശേഷം ഒരു മാസത്തേയ്ക്ക് കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചിരിക്കുകയാണ്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

Editors Choice