• 04 Aug 2020
  • 08: 12 PM
Latest News arrow

ബ്ലാക്ക്‌മെയില്‍ കേസ്; മുഖ്യപ്രതി ഷെരീഫ് കസ്റ്റഡിയില്‍

 കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയിലിങ് ചെയ്ത കേസിനോട് ചേര്‍ത്ത് മറ്റ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ നേരത്തെ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ഷരീഫ്.

ഇയാള്‍ പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ മറ്റ് നാല് പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനാണ് കേസെടുത്തിരിക്കുന്നത്. 

അതിനിടെ, നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളുമായാണ് തെളിവെടുപ്പ്. മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശ്ശൂരില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. 

Editors Choice