സാമന്ത അക്കിനേനിയുടെ സുഹൃത്തിന് കൊവിഡ്; സാമന്ത ഇവരെ സന്ദര്‍ശിച്ചത് അഞ്ച് ദിവസം മുമ്പ്; ആശങ്ക

നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ശില്‍പ്പ തന്നെയാണ് ഇക്കാര്യം ഇന്റസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
ശില്‍പ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അറിഞ്ഞതോടെ സാമന്തയുടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്ത ശില്‍പ്പയെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്.
ഒരു കുടുംബ സുഹൃത്ത് തന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയാകാം രോഗം പകര്‍ന്നതെന്നും ശില്‍പ്പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുടുംബസുഹൃത്തിന്റെ ബന്ധുവിന് കൊവിഡ് ബാധിച്ചുവെന്നറിഞ്ഞതോടെ ശില്‍പ്പയും കുടുംബവും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു. പരിശോധനയില്‍ ശില്‍പ്പയ്ക്കും ഭര്‍ത്താവിനും കൊവിഡ് ഉണ്ടെന്നു കണ്ടെത്തി. ഇരുവര്‍ക്കും കൊവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
തന്നില്‍ നിന്ന് ആര്‍ക്കും പകരാതിരിക്കാനും കൊവിഡിനെ ചെറുക്കാനും അതീവ ശ്രദ്ധാലുവാണ് താനെന്നും അതിനായി കൃത്യമായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും ശില്‍പ്പ വീഡിയോയിലൂട അറിയിച്ചു. ഭക്ഷണ രീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പോസ്റ്റാണ് ശില്‍പ്പ പങ്കുവെച്ചിട്ടുള്ളത്.