• 01 Oct 2023
  • 07: 27 AM
Latest News arrow

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മൂന്ന് ബിരുദം; ഇനി നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവും; ആഘോഷചിത്രങ്ങള്‍ പങ്കുവെച്ച് മലാല

നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മൂന്ന് ബിരുദങ്ങള്‍ നേടിയതിനോട് അനുബന്ധിച്ച് നടന്ന ആഘോഷ വേളയിലെടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. രസകരമായൊരു കുറിപ്പും മലാല ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

''എന്റെ ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം നേടിയിരിക്കുന്നു. ഇനി മുമ്പിലുള്ളത് എന്താണെന്നറിയില്ല. തല്‍ക്കാലം നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമൊക്കെയായി പോകും.'' മലാല കുറിച്ച