ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത നിലയില്‍

മുബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. 'എംഎസ് ധോണി; അണ്‍ടോള്‍ഡ് സ്റ്റോറി' യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് മുതലായ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സീ ചാനലിലെ 'പവിത്ര റിഷ്ത' എന്ന സീരിയയിലൂടെയാണ് സുശാന്ത് സിങ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. തുടര്‍ന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുമാറിയ സുശാന്ത് 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ട സുശാന്തിന്റെ പികെയിലെ സര്‍ഫ്രാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ്. ഡിറ്റക്ടീവ് ബ്യോമ്കേഷ് ബക്ഷി എന്ന ആക്ഷന്‍ ത്രില്ലറിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സുശാന്തിന്റേത്.
നല്ലൊരു ഡാന്‍സര്‍ കൂടിയായ സുശാന്ത് ഡാന്‍സ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്.