കേരളത്തിന്റെ ഐശ്വര്യ റായി തൊടുപുഴയില്‍! വൈറലായി അമൃത

നടി ഐശ്വര്യ റായ് ബച്ചന്റെ രൂപസാദൃശ്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ടിക്ക് ടോക്കില്‍ പന്ത്രണ്ട് ലക്ഷം പേര് പിന്തുടരുന്ന അമൃത സജു എന്ന യുവതിയാണ് ഐശ്വര്യ റായിയെപ്പോലെയിരിക്കുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഇരുപത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ്ചിത്രം കണ്ട്കൊണ്ടൈന് കണ്ട്കൊണ്ടൈന് എന്ന ചിത്രത്തിലെ ഐശ്വര്യയുടെ അഭിനയമാണ് അമൃത സജു ടിക് ടോക്കില്‍ അഭിനയിച്ച് ഫലിപ്പിച്ചത്. ഇതോടെ അമൃതയ്ക്ക് ആരാധകര്‍ ഏറെയായി. അനിയത്തി അപര്‍ണയുടെ സഹായത്തോടെയാണ് വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ വൈറലായതോടെ സിനിമയില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ അമൃതയെ തേടിയെത്തി. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും ഏതാനും സിനിമകൡും മുഖം കാണിച്ചിട്ടുണ്ട്. പിക്കാസോ എന്ന ചിത്രത്തില്‍ നായികയുമായിട്ടുണ്ട്. കൂടുതല്‍ സിനിമാ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അമൃത.