കൊവിഡ്-19: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്നലെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ ചാവക്കാട് മുനക്കടവ് സ്വദേശി ജമാലുദ്ദീനാണ് കുവൈത്തില്‍ മരിച്ചത്. കുവൈത്ത് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം വാറങ്കോട് സ്വദേശി അബ്ദുള്‍ റഷീദ് സൗദിയിലും മരിച്ചു.
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം 31 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 642 ആയി. പുതിയതായി 2591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 95,748 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം 1650 പേര് ഇന്നലെ മാത്രം സുഖം പ്രാപിച്ചു. ആകെ 70,615 പേര് ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice