• 04 Jul 2020
  • 04: 22 PM
Latest News arrow

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇരുവരെയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

അടൂരിലെ സൂരജിന്റെ വീടിന്റെ പുറത്ത് നിന്നും ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ദഇന്നലെ കണ്ടെത്തിയിരുന്നു. പലയിടങ്ങളിലായാണ് സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടിരുന്നത്. ഇവ കൊലപാതകത്തിന് മുമ്പ് ലോക്കറില്‍ നിന്നും എടുത്തിരുന്ന സ്വര്‍ണമാണെന്നാണ് സൂചന. സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. 

ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. അമ്മയും സഹോദരിയും അറിയാതെ സൂരജിന്റെ വീട്ടില്‍ ഒന്നും നടക്കില്ല. ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും വിജയസേനന്‍ പറഞ്ഞു. 

 

Editors Choice