പൂച്ചയുടെ ചിത്രങ്ങളുമായി ക്ലാസെടുത്ത ടീച്ചറെ ട്രോളുന്നവര്‍ ഈ വീഡിയോ കാണണം; കുട്ടികള്‍ ആ ക്ലാസ് ആസ്വദിച്ചത് ഇങ്ങിനെയാണ്

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി പൂച്ചയുടെ ചിത്രങ്ങളുമായി ഓണ്‍ലൈനില്‍ ക്ലാസെടുത്ത ടീച്ചര്‍, തീരെ ലോജിക്കില്ലാതെയാണ് ക്ലാസെടുത്തതെന്നും ഓവറായിപ്പോയെന്നും പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ ആ ക്ലാസ് എങ്ങിനെയാണ് ആസ്വദിച്ചതെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയും ഇതിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടീച്ചര്‍ ചോദിക്കുന്നതിനൊക്കെ മറുപടി പറഞ്ഞും ടീച്ചര്‍ പറയുന്നതൊക്കെ ഏറ്റുപിടിച്ചും ക്ലാസ് ആഘോഷമാക്കുന്ന പ്രയാഗ് എന്ന കുട്ടിയുടെ വീഡിയോയാണിത്. രക്ഷിതാവ് അമെല്‍ ടാസ് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെച്ചെറുക്കാന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയതോടെയാണ് അധ്യായനവര്‍ഷം ഓണ്‍ലൈനിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്കൂളുകളില്‍ പോകാനോ കൂട്ടുകാരോടൊത്ത് സമയം ചെലവിടാനോ സാധിക്കാത്തതിന്റെ വിഷമം കുട്ടികള്‍ക്കുണ്ടെങ്കിലും ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളില്‍ പങ്കെടുക്കുന്നതിന്റെ ആകാംഷ കുട്ടികളില്‍ കാണാന്‍ സാധിക്കുന്നതാണ്.