23 മാസം പ്രായമുള്ള കുഞ്ഞ് യുവാവിന് ജീവനും ജീവിതവും നല്കി

അഹമ്മദാബാദ്: കൊവിഡ് മഹാമാരിയില്‍ മനുഷ്യജീവിതം ദുഷ്കരമായി മാറുമ്പോഴും മനുഷ്യന്റെ ദയയുടെയും സ്നേഹത്തിന്റെ കഥകള്‍ പല കോണുകളില്‍ നിന്നും വരുന്നത് ആശ്വാസകരമാണ്. ഒരു വയസ്സും 11 മാസവുമായ ഒരു കുഞ്ഞ് കിഡ്നികള്‍ തകരാറിലായ പതിനേഴ് വയസ്സുള്ള ഒരു ചെറുപ്പക്കാരന് പുതിയ ജീവിതം നല്‍കിയെന്ന വാര്‍ത്തയാണ് ഇതില്‍ മനോഹരമായ ഒന്ന്.
വേദ് സിന്സിവാദിയ എന്ന കുഞ്ഞാണ് തന്റെ മരണത്തിന് മുമ്പ് ഒരാള്‍ക്ക് ജീവനും ജീവിതവും നല്‍കിയിരിക്കുന്നത്. തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിടെ വേദിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് കുഞ്ഞുവേദ് പെട്ടെന്ന് രോഗബാധിതനായി. തുടര്‍ച്ചയായി ഛര്‍ദ്ദിച്ച കുഞ്ഞിന് സംസാരിക്കാനും ബുദ്ധിമുട്ടുമുണ്ടായിരുന്നു. രാജ്കോട്ടിലെ സര്‍ജനായ ഡോ. സുധീര്‍ രുഗാനിയെ കാണിച്ചപ്പോള്‍ അദ്ദേഹം വേദിന് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി. ഈ ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷനിടെ സ്ഥിതി സങ്കീര്‍ണമാവുകയും ട്യൂമര്‍ പൊട്ടുകയും ചെയ്തു. ഇതോടെ കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് വേദിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്കി. അവരുടെ സമ്മതം ലഭിച്ചതോടെ അവയവങ്ങള്‍ സ്വീകരിക്കാന്‍ പറ്റിയ രോഗികളെ ഡോക്ടര്‍മാര്‍ തിരഞ്ഞു. ഒടുവില്‍ അഹമ്മദാബാദില്‍ നിന്നുള്ള 17 വയസ്സുകാരനെ അവര്‍ കണ്ടെത്തി. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടിയ്ക്ക് ഡയാലിസിസ് നടത്തി വരികയായിരുന്നു. അങ്ങിനെ സര്‍ക്കാരിന്റെ ധനസഹായത്തോടെ ഈ കുട്ടിയില്‍ വേദ് എന്ന കുഞ്ഞിന്റെ വൃക്കകള്‍ വെച്ചുപിടിപ്പിച്ചു.
23 മാസം മാത്രമേ ഈ ഭൂമിയില്‍ ജീവിച്ചുള്ളുവെങ്കിലും തന്റെ കൊച്ചു ജീവിതം അര്ത്ഥപൂര്ണമാക്കിയിട്ടാണ് കുഞ്ഞുവേദ് കടന്നുപോകുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍