• 04 Jul 2020
  • 05: 47 PM
Latest News arrow

കാലവര്‍ഷം എത്തിപ്പോയ്...; നാല് മാസത്തെ മഴക്കാലത്തെ വരവേറ്റ് കേരളം

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരത്തെത്തി. നാല് മാസം നീണ്ട കാലവര്‍ഷത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. ജൂണ്‍ ആദ്യ ആഴ്ച കേരളത്തിന്റെ തെക്കന്‍ അറ്റത്ത് എത്തുന്ന കാലവര്‍ഷം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതാണ്. സെംപ്തംബര്‍ മാസത്തോടെ ഈ കാലവര്‍ഷം രാജസ്ഥാനില്‍ നിന്നും തിരിച്ചിറങ്ങും. 

രാജ്യത്തെ 75 ശതമാനം മഴയും ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്താണ്. ഇത്തവണത്തേത് സാധാരണ രീതിയിലുള്ള മഴക്കാലമായിരിക്കുമെന്ന് ഏപ്രില്‍ മാസത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ അറബിക്കടലില്‍ രൂപംകൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാലവര്‍ഷത്തെ നേരത്തെ തന്നെ കേരളത്തില്‍ എത്തിക്കുകയായിരുന്നു.

അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരികയാണ്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കര തൊട്ടേക്കും. 

Editors Choice