• 04 Jul 2020
  • 04: 38 PM
Latest News arrow

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കുട്ടികളെ ഉപയോഗിക്കുമ്പോള്‍...

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിക്കുന്ന രോഗികളുടെയും രോഗം വന്ന് മരിക്കുന്നവരുടെയും എണ്ണത്തില്‍ ഇതുവരെ യാതൊരു കുറവുമുണ്ടായിട്ടില്ല. എങ്കിലും പല രാജ്യങ്ങളിലും സ്‌കൂളുകളും നഴ്‌സറികളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കുട്ടികള്‍ക്ക് കൊവിഡ്-19 ബാധിക്കുന്നത് കുറവാണെങ്കിലും രോഗവ്യാപനത്തില്‍ കുട്ടികള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും വാക്‌സിന്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ഓസ്ട്രസെനേക്കയും ചേര്‍ന്ന് 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കുകയാണ്. ആദ്യം കുട്ടികളെ പരീക്ഷണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല മാറ്റി നിര്‍ത്തിയിരുന്നു. 

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞാല്‍ അവര്‍ക്ക് സ്വയം രക്ഷിക്കാനും കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളവരെ രോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.  

ഇവര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആദ്യം കുറച്ച് പേരില്‍ പരീക്ഷിച്ചു നോക്കിയിരുന്നു. അവര്‍ക്ക് ചെറിയ പനിയും കൈവേദനയും മാത്രമാണ് അനുഭവപ്പെട്ടത്. ജൂണില്‍ ആരംഭിക്കുന്ന അടുത്ത ഘട്ടത്തില്‍ 10,260 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. അവരില്‍ കുട്ടികളെയും കൂടി ഉള്‍പ്പെടുത്താനാണ് ഓക്‌സഫോര്‍ഡ് പദ്ധതിയിടുന്നത്. 

Editors Choice