ഫയല്‍ ഷെയറിങ് സേവനമായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിക്കുന്നു; കാരണം വ്യക്തമാക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. രാജ്യതാല്‍പ്പര്യവും പൊതുതാല്‍പ്പര്യവും കണക്കിലെടുത്താണ് തീരുമാനം. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. വി ട്രാന്‍സ്ഫര്‍ വഴി രണ്ട് ജിബി വരെയുള്ള ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമായിരുന്നു.
എന്തുകൊണ്ടാണ് വി ട്രാന്‍സ്ഫറിന് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍