• 22 Sep 2020
  • 12: 35 PM
Latest News arrow

സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. ഓരോ ദിവസം പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ലോക്ക്ഡൗണിലെ ഇളവുകള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം- 58
തൃശൂര്‍- 10
പാലക്കാട്- 9
കണ്ണൂര്‍ -8
കൊല്ലം- 4
ഇടുക്കി- 4
എറണാകുളം- 4
കോഴിക്കോട്- 4
കാസര്‍കോട്- 3
തിരുവനന്തപുരം- 2
ആലപ്പുഴ- 2
കോട്ടയം - 1

ഏഴ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ പുറത്ത് നിന്ന് വന്നവര്‍.
വിദേശത്ത് നിന്ന് -17
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് - 31

സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവര്‍- 2

ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 

രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളവര്‍- 624
ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മുക്തരായവര്‍- 575
വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവര്‍- 1,30,157 പേര്‍

പുതിയ ഹോട്‌സ്‌പോട്ടുകള്‍- 5
1) മാണിക്കല്‍ (തിരുവനന്തപുരം)
2) പാലക്കാട് മുന്‍സിപ്പാലിറ്റി
3) തച്ചമ്പാറ (പാലക്കാട്)
4) പട്ടാമ്പി (പാലക്കാട്)
5) മാടപ്പള്ളി (കോട്ടയം)

ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം- 106