• 22 Sep 2020
  • 01: 02 PM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ഇന്ന് രോഗം പിടിപ്പെട്ടവരില്‍ ജയിലില്‍ കഴിയുന്ന രണ്ട് പേരും ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 

ഇതുവരെ സംസ്ഥാനത്ത് 1150 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 577 പേര്‍ ചികിത്സയിലുണ്ട്. പത്ത് പേരുടെ ഫലം നെഗറ്റീവായി. 1,24,163 പേരാണ് നിരീക്ഷണത്തിലുള്ളത്. 

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച് നരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തു.