• 08 Jun 2023
  • 04: 36 PM
Latest News arrow

വീരനാണ് ബല്‍ബീര്‍

ധ്യാന്‍ ചന്ദിന് ശേഷം ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസമായി മാറിയ താരമാണ് അന്തരിച്ച ബല്‍ബീര്‍ സിങ്. ഗോള്‍കീപ്പറായി കളി തുടങ്ങി, പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേഡായി മാറിയ കളിക്കാരന്‍. കളത്തിന് അകത്തും പുറത്തും തികഞ്ഞ മാന്യന്‍. പരിക്കുകള്‍ വകവെയ്ക്കാതെ കളിക്കാനിറങ്ങി അത്ഭുതങ്ങള്‍ സൃഷ്ടിച്ചവന്‍. വിശേഷണങ്ങള്‍ നിരവധിയാണ് ബല്‍ബീര്‍ സിങ്ങിന്. ഒപ്പം നേട്ടങ്ങളും.

റെക്കോര്‍ഡുകളിലെ ബല്‍ബീര്‍....

ഒളിപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്കായി ഹാട്രിക് സ്വര്‍ണം (1948,52,56)
1956ല്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍
ഒളിപിക്‌സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ  താരം. 1952ലെ ഫൈനലില്‍ നെതര്‍ലെന്‍ഡ്‌സിനെതിരെ 5 ഗോളുകളാണ് ബല്‍ബീര്‍ സിങ് സ്വന്തമാക്കിയത്. ഇത് ലോക റെക്കോര്‍ഡാണ്. 
ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍. 1948ല്‍ അര്‍ജന്റീനയ്‌ക്കെതിരെ ആറ് ഗോള്‍- ഇതും ലോക റെക്കോര്‍ഡാണ്.
പത്മശ്രീ പുരസ്‌കാരം നേടുന്ന ആദ്യ കായിക താരവും ബല്‍ബീര്‍ സിങ്ങാണ്, 1957ല്‍
2012 ലണ്ടന്‍ ഒളിംപിക്‌സിനോടനുബന്ധിച്ച് തയ്യാറാക്കിയ ഒളിംപിക്‌സ് മ്യൂസിയം പ്രദര്‍ശനത്തില്‍ ആദരിക്കപ്പെട്ട 16 ഒളിംപ്യന്‍മാരിലെ ഏക ഇന്ത്യക്കാരന്‍. 
1956ല്‍ ഒളിംപിക്‌സിന്റെ സ്മരണാര്‍ത്ഥം ഡൊമിനിക്കന്‍ റിപ്പബ്ലിക് 1958ല്‍ സ്റ്റാംപ് ഇറക്കിയപ്പോള്‍ ബല്‍ബീര്‍ സിങ്ങിന്റെ ചിത്രവും അതിലുണ്ടായിരുന്നു. .