• 04 Aug 2020
  • 07: 33 PM
Latest News arrow

റിപ്പോ നിരക്ക് 0.40 ശതമാനമായി കുറച്ചു; മൊറട്ടോറിയം മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.4 ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് 3.35 ശതമാനമായും കുറച്ചു. വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ച് തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവ് വന്നു. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു. 

 

Editors Choice