• 27 May 2020
  • 12: 46 AM
Latest News arrow

തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളപ്പൊക്കം; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.  തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെള്ളം കയറി. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. 

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാള്‍ തിരുനവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 

Editors Choice