• 27 May 2020
  • 02: 05 AM
Latest News arrow

എന്തൊരു കാഴ്ചയാണിത്... നടുറോഡില്‍ കിടന്ന നായയുടെ ശവം ഭക്ഷിച്ച് ഒരു മനുഷ്യന്‍; ദൃശ്യം ജയ്പൂരില്‍ നിന്ന്

പ്രദുമന്‍ സിങ് നരൂക്ക രാജസ്ഥാന്‍ ഹൈവേയിലൂടെ കാറോടിച്ച് പോവുകയായിരുന്നു. പെട്ടെന്ന് റോഡില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച. അയാള്‍ കാറിലിരുന്നുകൊണ്ട് തന്നെ ആ ദൃശ്യങ്ങള്‍ പകര്‍ത്തി. ആ കാഴ്ച ഇതായിരുന്നു.. ഒരു മനുഷ്യന്‍ റോഡിലിരുന്നുകൊണ്ട് ഒരു നായയുടെ ശവം കഴിക്കുന്നു. പ്രദുമന്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങി. തന്റെ പക്കലുണ്ടായിരുന്ന ഉച്ചഭക്ഷണവും വെള്ളവുമെടുത്ത് അയാളുടെ നേര്‍ക്ക് നടക്കുമ്പോള്‍ പ്രദുമന് ഓക്കാനിക്കാന്‍ വരുന്നുണ്ടായിരുന്നു. ''നിനക്ക് ഭക്ഷിക്കാനൊന്നുമില്ലേ, നീ ഇത് എന്താണ് കഴിക്കുന്നത്.. നീ മരിച്ചുപോകും.'' പ്രദുമന്‍ അയാളോട് അലറി. അയാള്‍ പക്ഷേ, ഒരു മറുപടിയും പറഞ്ഞില്ല. പ്രദുമന്‍ നീട്ടിയ ഭക്ഷണം യാതൊരു മടിയുമില്ലാതെ ആ മനുഷ്യന്‍ വാങ്ങി കഴിച്ചു. 

രാജസ്ഥാനിലെ ഷാഹ്പുരയില്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ നിരവധിപ്പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും റീട്വീറ്റ് ചെയ്തിട്ടുണ്ട്. ''ഈ കാഴ്ച കണ്ടിരിക്കാന്‍ കഴിയുന്നില്ലെന്നും ഇതുപോലെ ആരും പട്ടിണി കിടക്കരുതെന്നുമാണ്'' എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്. 

Editors Choice