• 27 May 2020
  • 02: 29 AM
Latest News arrow

ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; 12 മരണം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. ബംഗാളില്‍ 12 പേര്‍ മരിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.165 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ ആഞ്ഞുവീശുന്നത്. ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത നാശം വിതച്ചത്. ബുധനാഴ്ചയാണ് ഉംപുന്‍ കരതൊട്ടത്. ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 മണി വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള ആവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക സേനയുടെ 20 സംഘങ്ങളും സജ്ജമായിട്ടുണ്ട്. 

 

Editors Choice