• 27 May 2020
  • 01: 34 AM
Latest News arrow

മദ്യവില്‍പ്പന വൈകും; ബെവ്‌കോയുമായി ബാറുകള്‍ കരാറുണ്ടാക്കിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ശനിയാഴ്ച മുതലേ ആരംഭിക്കുകയുള്ളൂവെന്ന് ബെവ്‌കോ. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് ഇത്. കരാര്‍ പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് മദ്യവില്‍പ്പന പുന:രാരംഭിക്കും. ഇത് ശനിയാഴ്ച ആകുമെന്നാണ് കരുതുന്നത്. 

50 രൂപ മുദ്രപ്പത്രത്തില്‍ കരാറുണ്ടാക്കാനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെ കരാറുണ്ടാക്കാനുള്ള സമയം അനുവദിച്ചിരുന്നു. ഇതും നീട്ടിയേക്കും.

ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട ഈ കരാറില്‍ 9 വ്യവസ്ഥകളആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഇ ടോക്കണും 50 പൈസ വീതം ബെവ്‌കോയ്ക്ക് നല്‍കണം എന്നാണ് ഒരു വ്യവസ്ഥ. ഇത് ബെവ്ക്യൂ എന്ന ആപ്പ് തയ്യാറാക്കിയ കമ്പനിക്കുള്ളതാണ്. തുടക്കത്തില്‍ ഇത് കമ്പനിയ്ക്ക് നല്‍കുന്നത് ബെവ്‌കോയാണ്. അതിന് ശേഷം ബാറുകളില്‍ നിന്ന് ഈടാക്കും. 

ബെവ് ക്യൂ എന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടത്തിവരികയാണ്. ബെവ്‌കോയുടെ അന്തി അനുമതി ലഭിച്ചാല്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. 

തിരക്ക് ഒഴിവാക്കുന്നതിനാണ് ബെവ്‌കോയ്‌ക്കൊപ്പം ബാറുകള്‍ വഴിയും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ബാറുകളുമായി കരാറില്‍ ഒപ്പിട്ടതിന് ശേഷം മാത്രമോ മദ്യവില്‍പ്പന ആരംഭിക്കൂ.  

Editors Choice