• 27 May 2020
  • 01: 57 AM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും പുറത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. കണ്ണൂരില്‍ അഞ്ച് പേര്‍ക്കും മലപ്പുറത്തും മൂന്ന് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആറ് പേരും ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തരും ഉള്‍പ്പെടുന്നു. 

സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 142 പേര്‍ നിലവില്‍ ചികിത്സയിലാണ്. ആകെ 72,000 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71,545 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 46,958 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45,527 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. 33 ഹോട്‌സ്‌പോട്ടുകളആണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍.

 

Editors Choice