കലാഭവന്‍ ജയേഷ് അന്തരിച്ചു; മിമിക്രി രംഗത്ത് രണ്ട് പതിറ്റാണ്ട് നിറഞ്ഞുനിന്ന കലാകാരന്

മറ്റത്തൂര്‍: സിനിമ, മിമിക്രി കലാകാരന് കലാഭവന്‍ ജയേഷ് (ജയേഷ് ബാബു-44) മരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിന് കലാഭവനിലൂടെയാണ് മിമിക്രി രംഗത്ത് എത്തുന്നത്. 25 വര്‍ഷത്തോളം കലാരംഗത്ത് സജീവമായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, സുവര്‍ണ പുരുഷന്, കല്‍ക്കി, ജല്ലിക്കെട്ട് തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചിന് മെഗാവിഷന് എന്ന കലാട്രൂപ്പ് സ്വന്തമായി നടത്തിവരികയായിരുന്നു.
ഇത്തുപ്പാടം ഇല്ലമറ്റത്തില് പഞ്ചായത്ത് മുന്‍ സെക്രട്ടറി ഗോവിന്ദന്‍കുട്ടിയുടെയും മുന്‍ അധ്യാപിക അരീക്കാട്ട് ഗൗരിയുടെയും മകനാണ്.
ഭാര്യ സുനജ, മക്കള്‍: ശിവാനി (ഹോളി ഫാമിലി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി), പരേതനായ സിദ്ധാര്‍ത്ഥ്. സഹോദരന്: ജ്യോതിഷ് ബാബു (ഖത്തര്‍). സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.