പുല്‍മൈതാനത്ത് ഒറ്റയ്ക്കിട്ടിരിക്കുന്ന തീന്മേശ, കയറില്‍ ഊര്‍ന്ന് വരുന്ന ഭക്ഷണകുട്ട; ലോക്ക്ഡൗണിനെ തോല്‍പ്പിച്ച് ഒരു റെസ്റ്റോറന്റ്

ലോക്ക്ഡൗണ്‍ കാരണം പുറത്ത് പോയി ഭക്ഷണം കഴിക്കുകയെന്ന ശീലം പലര്‍ക്കും ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. ചിലര്‍ ഹോട്ടല്‍ രുചിയില്‍ വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ സ്വീഡനിലെ ഒരു ഹോട്ടല്‍ ഭക്ഷണപ്രേമികളെ പൂര്‍ണമായി നിരാശപ്പെടുത്താന്‍ തയ്യാറായില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇന്‍ സ്വേസിയ അപ്രെ എന്ന റെസ്റ്റോറന്റ് ഒരുക്കിയത്.
ഇതിനായി ഒരാള്‍ക്ക് മാത്രമായി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിന് ടേബിളുകള്‍ ക്രമീകരിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. ഒരു ദിവസം ഒരാള്‍ എന്ന രീതിയില്‍ പ്രവേശനവും നിയന്ത്രിച്ചു. അകലം പാലിച്ചുകൊണ്ട് ഭക്ഷണം വിളമ്പാനും ഇവര്‍ വഴി കണ്ടുപിടിച്ചു. പാകമായ ഭക്ഷണം അടുക്കളയില്‍ നിന്നും ഒരു കുട്ടയിലാക്കി കയര്‍ വഴി തീന്മേശയിലേക്കെത്തിക്കും. ഈ തീന്മേശ ഇട്ടിരിക്കുന്നതാകട്ടെ റെസ്റ്റോറന്റിലല്ല, മറിച്ച് അതിനടത്തുള്ള ഒരു പുല്‍മൈതാനത്താണ്.
സ്വീഡനിലെ വാംലാന്ഡിലാണ് ഇന്‍ സ്വേസിയ അപ്രെ എന്ന റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. മെയ് പത്ത് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ ഇതുപോലെ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഇനി ഇതില്‍ ഏറ്റവും കൗതുകമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ ഭക്ഷണം കഴിച്ചിട്ട് ഇഷ്ടമുള്ള തുക തീന്മേശയില് വെച്ചിട്ട് പോകാമെന്നതാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ