ബോളിവുഡ് നടന് ഋഷി കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ്സ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെയായി യുഎസില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് ആദ്യം അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിന് പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നെറ്റ്ഫ്ളിക്സില്‍ 'ദ ബോഡി' എന്ന വെബ്സീരിസിലാണ് ഇമ്രാന് ഹാഷ്മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. 'ദ ഇന്റേണ്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയുണ്ടായിരുന്നു.
1970ല്‍ പിതാവ് രാജ് കപൂര്‍ സംവിധാനം ചെയ്ത മേര നാം ജോക്കര്‍ എന്ന സിനിമയില്‍ ബാലതാരമായാണ് ഋഷി കപൂറിന്റെ അരങ്ങേറ്റം. ഇതിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. 1973ല്‍ ഇറങ്ങിയ ബോബിയിലാണ് നായകവേഷം അണിയുന്നത്. 1973നും 2000ത്തിനും ഇടയില്‍ 92 സിനിമകളില്‍ നായകനായി വേഷമിട്ടു.
അതിന് ശേഷം സഹനടന്റെ റോളിലേക്ക് മാറി. നീതു കപൂറാണ് ഭാര്യ. റിദ്ദിമ കപൂര്‍, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ മക്കളാണ്. ആര്‍കെ ഫിലിംസ് കമ്പനിയുടെ ഉടമകൂടിയായ ഋഷി കപൂര്‍ സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.