നാട്ടിലേക്ക് മടങ്ങാനായി പ്രവാസികളുടെ രജിസ്ട്രേഷന്; ആദ്യമണിക്കൂറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 1.47 ലക്ഷം പേര്

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്ട്രേഷന് ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ 30,000 പേര് നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമറിയിച്ച് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് രാവിലെ ആറര ആയപ്പോഴേയ്ക്കും രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1.47 ലക്ഷം ആയി. പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യത്തില്‍ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്സ് മടങ്ങി വരാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ രജിസ്ട്രേഷന് എടുത്ത് തുടങ്ങിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലക്ഷം പേരെങ്കിലും നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ രജിസ്ട്രേഷന് തുടങ്ങി ആദ്യമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തോളം പേര് മടങ്ങി വരാന്‍ താല്‍പ്പര്യമറിയിച്ചതോടെ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യം വഹിക്കുക എന്നാണ് സൂചന.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രജിസ്ട്രേഷന് തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ തുടങ്ങുമെന്നായി പിന്നീടുള്ള വിശദീകരണം. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്.
തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷന് നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അതുകൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും നോര്‍ക്ക ഉടന്‍ തുടങ്ങും. ഇതിനിടെ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ വനംവകുപ്പിന്റെ കൂടി സഹായത്തോടെ പരിശോധന കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിര്‍ത്തികളിലെ ചെറുവഴികൡലൂടെ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണിത്. ജില്ലാ കളക്ടര്‍മാരും എസ്പിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിര്‍ദേശം അറിയിച്ചത്.