പ്രവാസികളെ തിരികെയെത്തിക്കൽ: കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു; സജ്ജീകരണങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം

ന്യൂദൽഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ, രാജ്യത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക.
തിരികെയെത്തുന്നവരുടെ ആരോഗ്യം നിരീക്ഷിച്ച ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice