• 18 Aug 2022
  • 02: 10 PM
Latest News arrow

"എനിക്ക് വേറെ ജോലിയുണ്ട്"- സ്പ്രിങ്ക്ളർ ആരോപണങ്ങൾ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "നമ്മള്‍ ഇപ്പോള്‍ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെ"യെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്:

സ്പ്രിങ്ക്ളർ ആരോപണങ്ങൾ അവഗണിക്കുന്നു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അവഗണിച്ചു മുന്നോട്ട് പോകും.

വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട.

അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്.

എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരം.

ഇപ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ. വിവാദങ്ങൾക്കില്ല.

ഇത്തരം ആരോപണങ്ങൾ താൻ ധാരാളം നേരിട്ടിട്ടുണ്ട്

'മാധ്യമ സിൻഡിക്കേറ്റ്' പരാമർശം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി.

ചിലർ നുണ വാർത്തകൾ മെനയുന്നു.

ഒന്നിച്ച് ഒരു കേന്ദ്രത്തിലിരുന്ന് വാർത്തകൾ കെട്ടി ചമയ്ക്കുന്നു.

മകളുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങൾക്കും മറുപടിയില്ല.

ആരോപണങ്ങളുടെ ഭാവി ചരിത്രം തീരുമാനിക്കട്ടെ.

തെളിവുകൾ ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ.

ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും തളരുന്ന ആളല്ല താനെന്നും പിണറായി

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്നും ആരോപണമുന്നയിച്ചവര്‍ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.