ഇരുട്ടില്‍ പുകവലിയ്ക്കുന്ന ഷെയ്ന്; വെയിലിന്റെ പോസ്റ്റര്‍ പുറത്ത്

ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയിലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഇരുട്ടില്‍ പുകവലിയ്ക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററില്‍. പോസ്റ്റര്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
സിനിമയുടെ ചിത്രീകരണവേളയില്‍ ഷെയ്നും നിര്‍മ്മാതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് ഒടുവില്‍ ഷെയ്നിനെ മലയാള സിനിമയില്‍ നിന്ന് വിലക്കുന്ന അവസ്ഥയിലേക്കെത്തിച്ചു. ഒടുവില്‍ ഷെയ്ന് നഷ്ടപരിഹാരത്തുക നല്‍കിയതോടെയാണ് പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പിലായത്.
RECOMMENDED FOR YOU
Editors Choice