• 25 May 2020
  • 07: 29 PM
Latest News arrow

കോഴിക്കോട്ട് നിഴലുകള്‍ അപ്രത്യക്ഷമാകുന്നു; അതിശയിപ്പിക്കുന്ന പ്രതിഭാസം

കോഴിക്കോട്: ഇന്ന് (ഏപ്രില്‍ പതിനെട്ടാം തിയതി ഉച്ചയ്ക്ക്) ഉച്ചയ്ക്ക് 12.26 ന് കോഴിക്കോട് ജില്ലയിലില്‍ നിഴലുകള്‍ സൃഷ്ടിക്കപ്പെടില്ല. നിവര്‍ന്ന് നില്‍ക്കുന്ന ഒരു വസ്തുവും ഈ സമയം നിഴല്‍ വീഴ്ത്തില്ല. സൂര്യന്‍ ഈ സമയത്ത് നമ്മുക്ക് നേരെ മുകളിലായിരിക്കുന്നത് മൂലമാണിത്. അതുകൊണ്ട് കോഴിക്കോട്ടുകാര്‍ക്ക് ഇന്ന് നിഴലില്ലാദിനമാണ്.

ഭൂമിയുടെ വടക്കും തെക്കുമായി സ്ഥിതി ചെയ്യുന്ന 23.5 ഡിഗ്രി അക്ഷാംശ രേഖകള്‍ക്കിടയിലുള്ള (ട്രോപ്പിക് ഓഫ് ക്യാന്‍സര്‍, ട്രോപ്പിക് ഓഫ് കാപ്രികോണ്‍) ഏത് സ്ഥലത്തും വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന പ്രതിഭാസമാണിത്. എല്ലാ വര്‍ഷവും ഏപ്രില്‍ പതിനെട്ടാം തിയതി ഉച്ചയ്ക്ക് 12.26നും ഓഗസ്റ്റ് മാസം 22-ാം തിയതി ഉച്ചയ്ക്ക് 12.30നുമാണ് ഈ പ്രതിഭാസം കോഴിക്കോട്ട് കാണപ്പെടുന്നത്. ഓഗസ്റ്റ് മാസം കോഴിക്കോട്ട് കാലവര്‍ഷമായതിനാല്‍ ഏപ്രില്‍ മാസത്തിലാണ് ഇത് താരതമ്യേന വ്യക്തമായി പ്രകടമാകുന്നത്. 

Editors Choice