കൊവിഡ് പ്രതിരോധം: ബൈക്ക് ആംബുലന്‍സുകള്‍ പ്രഖ്യാപിച്ച് ഹീറോ

'കൊവിഡ്-19' രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൈക്ക് ആംബുലന്‍സുകള്‍ പ്രഖ്യാപിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. ഇന്ത്യയിലുടനീളം 60 ഫസ്റ്റ് റെസ്പോണ്ടര്‍ മൊബൈല്‍ ആംബുലന്‍സുകള്‍ സംഭാവനയായി നല്കുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
150 സിസിയും അതിന് മുകളിലും എഞ്ചിന് ശേഷിയുള്ള ഹീറോ മോട്ടോകോര്‍പ്പ് മോട്ടോര്‍സൈക്കിളുകളുമാണ് മൊബൈല്‍ ആംബുലന്‍സുകള്‍ക്കായി ഉപയോഗിക്കുന്നത്. ആവശ്യമായ എല്ലാ അടിയന്തിര ഉപകരണങ്ങളും മെഡിക്കല്‍ കിറ്റുകളും ഈ മോട്ടോര്‍സൈക്കിളുകളില്‍ ഒരുക്കിയിട്ടുണ്ട്. ഉറങ്ങാനുള്ള ക്രമീകരണങ്ങള്‍, അടിസ്ഥാന മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടര്‍, പ്രഥമശുശ്രൂഷ കിറ്റ്, ഫയര്‍ എക്സിറ്റിഗ്യൂഷര്‍, ഒരു സൈറണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികള്‍ക്ക് വേണ്ടിയാണ് ബൈക്ക് ആംബുലന്‍സുകള്‍ പ്രധാനമായും ഉപയോഗിക്കുക.